ദില്ലിയിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഈ വിഷയത്തില്‍ ജനപ്രിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഓണ്‍ലൈന്‍ ഇടങ്ങളില്‍ ഉയര്‍ന്നുവന്നത്. വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് പേളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോളോവേഴ്സിന്റെയും സബ്സ്ക്രൈബഴ്സിന്റെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
പേളിക്കെതിരെയുള്ള ചര്‍ച്ചകള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിവാദങ്ങളില്‍ അകപ്പെട്ട
പേളി മാണിക്ക് പിന്തുണയുമായി ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന റോബിന് രാധാകൃഷ്ണന് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന് തന്റെ നിലപാട് വ്യക്തമാക്കിയത്.
പേളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് റോബിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ: “ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് പൂര്‍ണ്ണമായും ശരിയുമാണ്.
വേറിട്ട കാഴ്ചപ്പാടുകള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുക.
പേളി, അവനവനോട് സത്യസന്ധയായി തുടരുക. തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള ആ വ്യക്തിയായി തുടരുക.
നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ എപ്പോഴും നിങ്ങള്‍ക്ക് വില തരും, ബഹുമാനിക്കും. വരാനിരിക്കുന്നത് നല്ല ദിനങ്ങളാണ്.
പുഞ്ചിരി തുടരുക, കരുത്തോടെ ഇരിക്കുക”. ദില്ലി സമരവും തുടർന്നുള്ള വിവാദങ്ങളും ദില്ലി സമരവുമായി ബന്ധപ്പെട്ട് പേളി മാണി നടത്തിയ ആദ്യ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു.
പേളിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു.
വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക.
പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ, അവിടെ നിന്ന് മടങ്ങിപ്പോവുക.
ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല”. എന്നാല്‍ ഈ പ്രതികരണം വ്യക്തതയില്ലാത്തതാണെന്നും നിലപാടില്ലാത്തതാണെന്നുമുള്ള വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്.
വിമര്‍ശനം കടുത്തതോടെ പേളി മാണി വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. ഒരു ട്രിഗര്‍ വാണിംഗോടെ മാത്രമേ താന്‍ പോസ്റ്റ് പങ്കുവെക്കാമായിരുന്നുള്ളൂവെന്നും ഒരുപാട് പേരെ അത് അസ്വസ്ഥരാക്കിയെന്നും പേളി പിന്നീട് കുറിച്ചിരുന്നു.
ഒപ്പം കാവിയാണ് തന്റെ ഇഷ്ട നിറമെന്നും ത്രിവര്‍ണ്ണ പതാകയില്‍ തനിക്ക് ഏറ്റവുമിഷ്ടം ആ നിറമാണെന്നുമൊക്കെ പേളി പരാമര്‍ശിച്ചിരുന്നു.
ഇത് പേളി തന്റെ രാഷ്ട്രീയം വ്യക്തമാക്കലാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ മറ്റ് പ്രതികരണങ്ങളൊന്നും പേളി മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

