കോഴിക്കോട് വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പങ്കാളിയായ അധ്യാപിക പോലീസിന്റെ പിടിയിലായി.
കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യയാണ് അറസ്റ്റിലായത്. ഇലക്ട്രോണിക് നിരീക്ഷണത്തിന്റെയും തുടര്‍ അന്വേഷണത്തിന്റെയും ഭാഗമായി പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ ശക്തമാക്കിയ ‘ഓപ്പറേഷന് തൂഫാന്’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി വടകരയില്‍ കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപികയും പിടിയിലായിരുന്നു. കീര്‍ത്തന എന്ന അധ്യാപികയാണ് അന്ന് കസ്റ്റഡിയിലായത്.
ഇവരെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകയായ കാവ്യയ്ക്ക് ലഹരി ഇടപാടിലുള്ള പങ്ക് പുറത്തുവന്നത്. ലഹരി വില്‍പ്പനയില്‍ കാവ്യ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും, തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വലിയ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രഥമിക കണ്ടെത്തല്‍.
പ്രതികളായ കാവ്യയുടെയും കീര്‍ത്തനയുടെയും അക്കൗണ്ടുകളിലേക്ക് ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ കാവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

