സിജെപിയുടെ ചരിത്രപരമായ സമരവിജയത്തിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള പ്രമുഖര്‍ തങ്ങളുടെ വൈകാരിക നിലപാടുകള്‍ പങ്കുവെച്ചു. ധാര്‍ഷ്ട്യത്തിന്റെ 56 ഇഞ്ച് പഞ്ചറായ ദിനമാണിതെന്നാണ് ശബ്ദമിടറിക്കൊണ്ട് ജോണ്‍ ബ്രിട്ടാസ് എംപി വിശേഷിപ്പിച്ചത്.
തന്റെ നെഞ്ചില്‍ നിന്ന് വലിയൊരു കല്ല് എടുത്തുമാറ്റിയത് പോലുള്ള ആശ്വാസമാണ് അനുഭവപ്പെടുന്നതെന്ന് രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. ഈ വിജയം അതിയായ സന്തോഷം നല്‍കുന്നുവെന്ന് മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്മണിയും, എല്ലാ മനുഷ്യര്‍ക്കും വലിയ പ്രതീക്ഷയാണ് ഇത് സമ്മാനിക്കുന്നതെന്ന് ഗായിക രശ്മി സതീഷും പ്രതികരിച്ചു.
കുട്ടികളുടെ നിശ്ചയദാര്‍ഢ്യം നേരിട്ട് അനുഭവിച്ചറിഞ്ഞ വ്യക്തിയെന്ന നിലയില്‍, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ചുവരെഴുത്ത് വായിക്കാന്‍ തയ്യാറാകാതെ ടെലിപ്രോംപ്റ്റര്‍ മാത്രം നോക്കിനടന്ന നരേന്ദ്ര മോദിയുടെ സമീപനമാണ് ഈ പരാജയത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അമിതാധികാര പ്രയോഗങ്ങളെ ചെറുത്തുതോല്‍പ്പിച്ച ചരിത്രപരമായ സമരങ്ങള്‍ക്കെല്ലാം സമാനമായ നിമിത്തങ്ങളുണ്ടായിട്ടുണ്ട്. ജെപിയുടെ ജനകീയ പ്രതിരോധം ഒരു ചെറിയ ക്യാന്റീന് സമരത്തില്‍ നിന്നാണ് ആരംഭിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാലഹരണപ്പെട്ട കണ്ണീര്‍വാതകം, പെല്ലറ്റുകള്‍, ചില്ലി ബോംബ് എന്നിവ പ്രയോഗിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ ഓടിയൊളിക്കുമെന്ന് കരുതിയ ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളാണ് പിഴച്ചത്.
സമരം ചെയ്യുന്ന കുട്ടികളെ കാണാന്‍ എത്തുന്ന ദരിദ്രരായ മാതാപിതാക്കളെ ഓര്‍ക്കുമ്പോള്‍ തന്റെ ശബ്ദം ഇടറുന്നുവെന്നും, ഇന്നത്തെ ദിവസം താന്‍ ഏറെ വികാരഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്ക് ലഭിച്ച ഒരു വ്യക്തിപരമായ വിജയമായാണ് ഈ സംഭവത്തെ കാണുന്നതെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിലുള്ള നഷ്ടപ്പെട്ട
വിശ്വാസം തിരികെ പിടിക്കാന്‍ ഈ കുട്ടികളുടെ പോരാട്ടത്തിന് സാധിച്ചു. വിദ്യാര്‍ത്ഥികളെ ക്രൂരമായി ഉപദ്രവിച്ച് നിശബ്ദരാക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ മുഖം അവര്‍ നേരിട്ട് കണ്ടു.
യൗവനത്തിന്റെ ശക്തി എന്താണെന്ന് ഈ രാജ്യത്തിന് കാണിച്ചുകൊടുത്ത അവര്‍ തന്നെയാണ് നാളെയുടെ പ്രതീക്ഷ. സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ വിലയ്ക്കെടുത്ത മാധ്യമങ്ങളുടെ മൈക്കുകളുടെ സഹായം അവര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷ കരുതി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ചില ഇന്‍ഫ്ളുവന്‍സേഴ്സിന്റെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, കാലം എല്ലാത്തിനും മറുപടി നല്‍കുമെന്നായിരുന്നു അവരുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

