ഗുരുവായൂർ മഹാക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇനി ഭക്തർക്ക് സൗജന്യമായി ദർശനം നടത്താം. ഹൈക്കോടതിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
വരുന്ന ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ഈ സൗജന്യ ദർശന സംവിധാനം ലഭ്യമാക്കുക. സുഗമമായ ദർശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ മണിക്കൂറിലും പരമാവധി 300 പേർക്ക് മാത്രമായിരിക്കും ഈ വഴി പ്രവേശനം അനുവദിക്കുക.
ഇതിനുപുറമേ, ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നവീകരിച്ച കൗസ്തുഭം റസ്റ്റ് ഹൗസ് ഈ മാസം 28ന് ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കും. അന്ന് രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ റസ്റ്റ് ഹൗസിന്റെ സമർപ്പണ കർമ്മം നിർവഹിക്കും.
ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷത വഹിക്കും. തീർത്ഥാടകർക്ക് തികച്ചും കുറഞ്ഞ നിരക്കിൽ ಅತ್ಯുത്തമ താമസ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 13.30 കോടി രൂപ ചെലവഴിച്ചാണ് കൗസ്തുഭം റസ്റ്റ് ഹൗസ് നവീകരിച്ചിരിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ദേവസ്വത്തിന്റെ സിവിൽ ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിനായിരുന്നു ഇതിന്റെ മേൽനോട്ട
ചുമതല. ആകെ 50,300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ മന്ദിരത്തിൽ വിവിധ തരത്തിലുള്ള ആകെ 97 മുറികളാണ് ഉള്ളത്.
ഇതിൽ 2 ബെഡ് എസി റൂമുകൾ 23 എണ്ണവും, 2 ബെഡ് നോൺ എസി റൂമുകൾ 45 എണ്ണവും, 3 ബെഡ് നോൺ എസി റൂമുകൾ 8 എണ്ണവും, 4 ബെഡ് നോൺ എസി റൂമുകൾ 5 എണ്ണവും, കൂടാതെ 6 ബെഡ് നോൺ എസി റൂമുകൾ 16 എണ്ണവും ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

