നരേന്ദ്ര മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തിനിടയിൽ ആദ്യമായി ഒരു കാബിനറ്റ് റാങ്ക് മന്ത്രി ഭരണപരമായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദത്താൽ ആരോപണ വിധേയനായ ഒരു കേന്ദ്രമന്ത്രി രാജിവെക്കുന്നത് മോദി സർക്കാരിന്റെ ചരിത്രത്തിൽ ഇതാദ്യത്തെ സംഭവമാണ്.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മന്ത്രിമാരെ പുറത്താക്കുകയോ രാജി ആവശ്യപ്പെടുകയോ ചെയ്യാത്ത സർക്കാരിന്റെ നിലപാടുകൾക്ക് ഏൽക്കുന്ന കനത്ത തിരിച്ചടിയായാണ് ഈ രാഷ്ട്രീയ മാറ്റം വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ യാതൊരുവിധ സമ്മർദ്ദങ്ങൾക്കും നരേന്ദ്ര മോദി സർക്കാർ ഒരിക്കലും വഴങ്ങില്ലെന്നായിരുന്നു ഇതുവരെയുള്ള പൊതുവികാരം.
റഫാൽ ഇടപാടിലും കർഷക സമരകാലത്തും പ്രതിപക്ഷം ഒറ്റക്കെട്ടായി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിട്ടും സർക്കാർ ഒട്ടനുകൂലം പോലും വഴങ്ങിയിരുന്നില്ല. എന്നാൽ ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞതോടുകൂടി, പ്രതിപക്ഷ നിരയ്ക്ക് ശക്തമായ സമ്മർദ്ദത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സാധിക്കുമെന്ന് ജനങ്ങൾക്ക് മുന്നിൽ വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

