സിവിൽ സർവീസ് പരീക്ഷാ അർത്ഥികൾക്കും ഔദ്യോഗിക രംഗത്തുള്ള ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ‘സ്റ്റോറി ഓഫ് എത്തിക്സ്’ (Story of Ethics) എന്ന ഗ്രന്ഥം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
എൻലൈറ്റ് ഐഎഎസ് (Enlite IAS) ഡയറക്ടർ എസ്. മഹേഷ് കുമാർ ആണ് ഈ കൃതി രചിച്ചിരിക്കുന്നത്.
ആധുനിക സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾക്കുളള പ്രാധാന്യവും ഭരണപരമായ കാര്യങ്ങളിലെ എത്തിക്കൽ വശങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്നതാണ് ഈ പുസ്തകം. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഭരണരംഗത്ത് സേവനം അനുഷ്ഠിക്കുന്നവർക്കും ഈ ഗ്രന്ഥം വലിയ തോതിൽ സഹായകരമാകുമെന്ന് ഗ്രന്ഥകർത്താവായ എസ്.
മഹേഷ് കുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

