ആപ്പിള്‍ ഡിവൈസുകളിലേതുപോലെ എളുപ്പത്തില്‍ ഫയലുകള്‍ കൈമാറുന്നതിനായുള്ള ക്വിക്ക് ഷെയര്‍ ഫീച്ചറിലേക്ക് എയര്‍ഡ്രോപ്പ് പിന്തുണ വ്യാപിപ്പിച്ച് ഗൂഗിള്‍. തുടക്കത്തില്‍ Pixel 10 സീരീസിലും പിന്നീട് Pixel 9 ഉള്‍പ്പെടെയുള്ള മറ്റ് ഡിവൈസുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ഫീച്ചറാണ് ഇപ്പോള്‍ കൂടുതല്‍ പഴയ മോഡലുകളിലേക്കും എത്തുന്നത്.
June 2026 Feature Drop-ലൂടെ ബജറ്റ് പിക്സല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാക്കിയിരുന്നു. എന്നാല്‍ Pixel 8, Pixel Tablet എന്നിവ ഇതില്‍ ഉള്‍പ്പെടാത്തത് ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ഈ കുറവാണ് നിലവില്‍ ഗൂഗിള്‍ പരിഹരിക്കുന്നത്. റെഡ്ഡിറ്റ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില Pixel Tablet, Pixel 8 ഉപയോക്താക്കളുടെ ഡിവൈസുകളില്‍ ക്വിക്ക് ഷെയര്‍ വഴി എയര്‍ഡ്രോപ്പ് പ്രവര്‍ത്തനം കണ്ടുതുടങ്ങിയിട്ടുണ്ട്.
ഗൂഗിള്‍ പ്ലേ സര്‍വീസസ് അപ്ഡേറ്റിന്റെയോ ഏറ്റവും പുതിയ സെപ്റ്റംബർ ഫീച്ചർ ഡ്രോപ്പിന്റെയോ ഭാഗമായാണോ ഈ മാറ്റമെന്ന് വ്യക്തമല്ല. എങ്കിലും Pixel 7 ഉള്‍പ്പെടെയുള്ള പഴയ പിക്സല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്വിക്ക് ഷെയര്‍ മെനുവില്‍ എയര്‍ഡ്രോപ്പ് പിന്തുണ സംബന്ധിച്ച അറിയിപ്പുകള് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
നിലവില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ പൂർണ്ണമായി എത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇത് വ്യാപകമാകുമെന്നാണ് കരുതുന്നത്. ഉപയോക്താക്കൾക്ക് ഗൂഗിള്‍ പ്ലേ സര്‍വീസസും അനുബന്ധ സേവനങ്ങളും അപ്ഡേറ്റ് ചെയ്ത് ഫീച്ചര്‍ പരിശോധിക്കാവുന്നതാണ്.
ഫോണിലെ സെറ്റിങ്സ് വഴി ക്വിക്ക് ഷെയർ എക്സ്റ്റൻഷനിൽ പെൻഡിങ് അപ്ഡേറ്റുകൾ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്തണം. തുടര്‍ന്ന് സമീപത്തുള്ള ഐഫോണ്‍, ഐപാഡ്, മാക് എന്നിവയുമായി ക്വിക്ക് ഷെയര്‍ വഴി ഫയല്‍ കൈമാറ്റം നടത്തി നോക്കാവുന്നതാണ്.
പഴയ പിക്സല്‍ ഡിവൈസുകളിലെ എയര്‍ഡ്രോപ്പ് പിന്തുണയെക്കുറിച്ച് ഗൂഗിള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. നോട്ടിഫിക്കേഷന്‍ ലഭിച്ച ചില Pixel 7, Pixel 8 ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ഇതുവരെ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഫയലുകള്‍ പങ്കുവെക്കുമ്പോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഈ ഫീച്ചർ ഏറെ സഹായകരമാണ്. പ്രത്യേക ആപ്പുകളുടെ സഹായമില്ലാതെ തന്നെ ക്വിക്ക് ഷെയർ വഴി തടസ്സങ്ങളില്ലാതെ ഫയൽ കൈമാറ്റം സാധ്യമാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഗൂഗിൾ ഈ ഫീച്ചർ പൂർണ്ണമായും ലഭ്യമാക്കുകയാണെങ്കിൽ, ടെൻസർ പ്രൊസസറുള്ള പിക്സൽ നിരകളിൽ ഈ സൗകര്യം ലഭിക്കാത്ത ഒരേയൊരു വിഭാഗം Pixel 6 സീരീസ് മാത്രമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

