വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ പരാജയം. ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യം 10 പന്ത് ശേഷിക്കെ വെസ്റ്റ് ഇൻഡീസ് മറികടക്കുകയായിരുന്നു.
എങ്കിലും, മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 48.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്.
പരുക്കേറ്റിട്ടും പതറാതെ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഷായ് ഹോപ് ആണ് വെസ്റ്റ് ഇൻഡീസിന്റെ വിജയ ശിൽപി. 143 പന്തുകൾ നേരിട്ട
ഷായ് ഹോപ് മൂന്ന് സിക്സുകളും 17 ഫോറുകളുമാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

