കായംകുളം നിയോജകമണ്ഡലത്തിൽ യാത്ര ചെയ്യുമ്പോൾ പൈലറ്റ് വാഹനം ഉൾപ്പെടെയുള്ള പൊലീസ് എസ്കോർട്ട് ഇനിമുതൽ വേണ്ടെന്ന് മന്ത്രി എം.ലിജു കർശന നിർദേശം നൽകി. ശനിയാഴ്ച കായംകുളത്ത് സെന്റ്മേരീസ് ബഥനി സ്കൂളിൽ ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് മന്ത്രി ഈ പുതിയ നിലപാട് വ്യക്തമാക്കിയത്.
ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി മന്ത്രി എത്തിയപ്പോൾ വലിയ രീതിയിലുള്ള പൊലീസ് സന്നാഹം സ്ഥലത്ത് ഒരുക്കിയിരുന്നു. തുടർന്ന് ഡിവൈഎസ്പി രാജപ്പൻ റാവുത്തറോടാണ് തന്റെ വാഹനത്തിന് എസ്കോർട്ടും പൈലറ്റും ആവശ്യമില്ലെന്ന് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടത്.
ഈ നിർദേശപ്രകാരം പരിപാടികൾക്ക് ശേഷം മടക്കയാത്രയിലും ഔദ്യോഗിക വാഹനത്തിന് മുന്നിൽ അകമ്പടി വാഹനങ്ങളോ പൈലറ്റോ ഉണ്ടായിരുന്നില്ല. മന്ത്രിമാർക്കെതിരെ വ്യാപകമായി കരിങ്കൊടി പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുൻപ് പൊലീസ് സ്വന്തം നിലയിൽ മണ്ഡലത്തിൽ പൈലറ്റും എസ്കോർട്ടും ഏർപ്പെടുത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച യുവമോർച്ച പ്രവർത്തകർ മൂന്നിടങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവും തീർത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

