ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും കോച്ചുമായ മനുവിനെതിരെ കോടതിയുടെ സുപ്രധാന വിധി. രണ്ടാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള 35 വർഷം കഠിനതടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മൂന്നാമതൊരു കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം മാത്രമേ രണ്ടാമത്തെ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള നിയമനടപടികളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

