പത്തനംതിട്ട ഗവിയിൽ ദാരുണമായി കൊല്ലപ്പെട്ട
അങ്കണവാടി ജീവനക്കാരിയുടെ വസതിയിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. കുടുംബത്തിന് സർക്കാർ തലത്തിൽ ലഭ്യമാകേണ്ട
എല്ലാവിധ സഹായങ്ങളും അടിയന്തരമായി ഉറപ്പുവരുത്തുമെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ദുരന്തത്തിനിരയായ കുടുംബത്തിന് അർഹമായ ധനസഹായം ആശ്വാസ നിധിയിൽ നിന്ന് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പത്തനംതിട്ട
ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇതിനുപുറമെ, PMJJBY & PMSBY ഇൻഷുറൻസ് പദ്ധതികളിൽ ജീവനക്കാരി അംഗങ്ങളായിരുന്നതിനാൽ, ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വകുപ്പുതലത്തിൽ ഊർജിതമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം നീതി ഉറപ്പാക്കുന്നതിനായുള്ള തുടർനടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

