കോതമംഗലത്ത് വൈദ്യുത തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ബോധരഹിതനായ കെഎസ്ഇബി ജീവനക്കാരനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. നങ്ങേലിപ്പടി നായിക്കമാവുടി ഭാഗത്ത് യൂനസ് എന്നയാളുടെ വസതിയിലേക്ക് സർവീസ് ലൈൻ വലിക്കുന്നതിനായി തൂണിൽ കയറിയ ലൈൻമാൻ ഹസൻ ആണ് ജോലി ചെയ്യുന്നതിനിടെ ബോധരഹിതനായി തൂണിൽ കുടുങ്ങിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ലാഡർ ഉപയോഗിച്ച് ഹസനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
തുടർന്ന് സേനയുടെ ആംബുലൻസിൽ ഇദ്ദേഹത്തെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷാ നേതൃത്വം നൽകി.
എഎസ്ടിഒ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി. ഷമീർ, ഒ.എ.
ആബിദ്, സായി അനുരാഗ്, ഒ.ജി. രാഗേഷ് കുമാർ, പി.കെ.
ശ്രീജിത്ത്, ഹോംഗാർഡ്മാരായ സി. ഉണ്ണികൃഷ്ണൻ, എം സേതു എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

