തിരുവനന്തപുരം ജില്ലയിലെ ബീമാപ്പള്ളി മാണിക്കവിളാത്ത് താമസിക്കുന്ന എസ്.ഐഷാമോൾ (23) എന്ന യുവതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സാ സഹായം തേടുന്നു. എട്ടു വയസ്സുമുതൽ സെറിബ്രൽ അറ്റോർഫി ബാധിതയായ ഐഷാ മോൾ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലാണ്.
രണ്ടാമത്തെ പ്രസവാനന്തരം ആരോഗ്യനില വഷളാവുകയും നിലവിൽ കൈകാലുകൾ സ്തംഭിച്ച അവസ്ഥയിലുമാണ്. ഇതിനുപുറമെ, രണ്ടാഴ്ച മുൻപ് കുളിമുറിയിൽ വീണതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേൽക്കുകയും ശ്വാസകോശ വാൽവുകളിൽ ചുരുക്കം സംഭവിക്കുകയും ചെയ്തു.
വിദഗ്ധ ചികിത്സ ലഭ്യമായാൽ രോഗമുക്തിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ ഭർത്താവായ ഓട്ടോറിക്ഷാ ഡ്രൈവർ എ.മുഹമ്മദ് ഇമാന്റെ വരുമാനം കുടുംബം പുലർത്താൻ പോലും തികയാത്ത അവസ്ഥയിലാണ്.
മരുന്നുകൾക്കായി മാത്രം പ്രതിമാസം 30,000 രൂപയോളം ചെലവാകുന്നുണ്ട്. വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് രണ്ട് ചെറിയ മക്കളാണുള്ളത്.
മൂത്ത മകളുടെ വിദ്യാഭ്യാസ ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ കുടുംബം. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
തുടർചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം. സഹായങ്ങൾക്കായി ഐഷാമോളുടെ പേരിൽ കേരള ബാങ്ക് പൂന്തുറ ശാഖയിൽ സിംഗിൾ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾക്കായി മുഹമ്മദ് ഇമാന്റെ പേരിൽ യുപിഐ സംവിധാനവും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

