സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ രേണു സുധി താൻ കാൻസർ ബാധിതയാണെന്ന വിവരം അടുത്തിടെയാണ് സ്ഥിരീകരിച്ചത്. രോഗാവസ്ഥയെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി ആരംഭിച്ച കാര്യം അവർ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചത്.
ഈ സാഹചര്യത്തിൽ രേണുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് മൽസരാർത്ഥിയുമായ ദിയ സന. താൻ എന്തുകൊണ്ട് രേണുവിനെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ ദിയ സന, രേണു കടന്നുപോകുന്നത് അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. “ചില സമയത്ത് രേണുവിനെ അടിച്ച് ശരിയാക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ, നെഗറ്റീവ് സൈഡിലൂടെ മാത്രം അവർ ചെയ്യുന്ന കാര്യങ്ങളെ കാണരുത്. ഇത്രയധികം തെറിവിളിക്കേട്ടിട്ടും അവർ എന്തുകൊണ്ട് ആ പ്രവൃത്തി തുടർന്ന് ചെയ്യുന്നു എന്നൊന്ന് ചിന്തിച്ചാൽ മതി.
അപ്പോൾ കാര്യം മനസിലാകും. മാർക്കറ്റിങിന് വേണ്ടി രേണു പല കാര്യങ്ങളും ഉപയോഗിച്ചിട്ടുണ്ടാകും.
സെൽഫ് മാർക്കറ്റിങ് ചെയ്തതുകൊണ്ടാണ് അവർ ബിഗ് ബോസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് വന്നത്. ഭർത്താവ് മരിച്ചശേഷം ആ സ്ത്രീ പൊതുസമൂഹത്തിന് മുന്നിലേക്ക് ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ അത് അവർക്ക് ജീവിക്കാൻ വേണ്ടിയിട്ടാണ്.” ദിയ സന തുടർന്നു: “രേണു ഇന്ന് കടന്ന് പോകുന്നത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ്.
നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള അവസ്ഥയാണ് അത്. ഞാൻ ആ സത്രീക്കൊപ്പം നിൽക്കാൻ കാരണമുണ്ട്.
ആ സ്ത്രീ മുന്നോട്ട് പോകുന്ന സമയങ്ങളിൽ എത്ര കാലമുണ്ടോ അത്രയും കാലം അവർക്കൊപ്പം ധൈര്യമായി കൂടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്ത് സ്ട്രഗിളാണെങ്കിലും അവനവൻ അനുഭവിക്കുമ്പോൾ മാത്രമെ മനസിലാകൂ.
തെരുവിൽ കിടന്ന് വളർന്നതുകൊണ്ടാകും എനിക്ക് എല്ലാ ഇമോഷൻസും പെട്ടന്ന് മനസിലാകും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

