മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധികയുടെ സ്വർണാഭരണം കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിലായി. മധുര സ്വദേശിനിയായ സെൽവി (46) ആണ് സംഭവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.
മുളവൂർ സ്വദേശിയായ വയോധിക ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണമാല പ്രതി പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ വയോധിക ബഹളം വെച്ചതോടെ, സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടുകയും പ്രതിയെ തടഞ്ഞുവെച്ച് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതിക്കെതിരെ കേരളത്തിനകത്തും പുറത്തുമായി സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സി.ആർ.രഞ്ജുമോൾ, കെ.എസ്.ജയൻ, ജി.അനൂപ്, പി.സി.ജയകുമാർ എന്നീ എസ്ഐമാരും, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു രാജപ്പൻ, കെ.വി.ഗിരീഷ് കുമാർ, പ്രതിഷ, എം.എ.മജീഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

