സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഗതാഗത മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചു.
പ്രധാനമായും കെഎസ്ആർടിസി ബസുകളുടെ നവീകരണം, വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കൽ, ഇ-ചലാൻ സേവനങ്ങൾ സംയോജിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ മുഖ്യമായും ചർച്ചയായത്. വാഹൻ സാരഥി പോർട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി എൻഐസിക്ക് ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകി.
പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹത്തിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും സി പി ജോൺ വ്യക്തമാക്കി. കൂടാതെ വാഹൻ സാരഥി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും ചർച്ചയിൽ ഉയർന്നുവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

