ഉദുമ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ ജനപ്രതിനിധിയായ കെ.
നീലകണ്ഠൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. പഠനമികവിലൂടെ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനുമായാണ് ഇത്തരമൊരു സംരംഭം മണ്ഡലത്തിൽ ഒരുക്കുന്നത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ അർഹരായ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുമെന്ന് കെ. നീലകണ്ഠൻ എംഎൽഎ അറിയിച്ചു.
ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

