കേരള കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-27 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കാം.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭ്യമാകുന്നത്. അർഹരായ ഗുണഭോക്താക്കൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമുകൾ ക്ഷേമബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രയോജനപ്പെടുത്താൻ അംഗങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട
അവസാന തീയതിയും അനുബന്ധ രേഖകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തൊടുപുഴയിലെ ക്ഷേമബോർഡ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

