കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ‘ബസേലിയൻ ഫുട്ഫെസ്റ്റ്’ വിദ്യാർത്ഥികൾക്ക് ആവേശകരമായ അനുഭവമായി മാറി. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ക്യാമ്പസിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.
മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ ജഴ്സികളണിഞ്ഞെത്തിയ വിദ്യാർത്ഥികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്യാമ്പസിൽ പ്രകടനം നടത്തി.
കോളേജ് ഫുട്ബോൾ ടീം അംഗങ്ങളുടെ ‘ഫ്രീ–സ്റ്റൈൽ’ ഫുട്ബോൾ പ്രകടനം ഏറെ ശ്രദ്ധ ആകർഷിച്ചു. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ ടീമുകളായി തിരിഞ്ഞ് അധ്യാപകരും വിദ്യാർത്ഥികളും വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.
ഫുട്ബോൾ പ്രമേയമായ രാജ്യാന്തര ചലച്ചിത്ര പ്രദർശനം, ഫാഷൻ ഷോ, പെനൽറ്റി ഷൂട്ടൗട്ട്, ഫുട്സാൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. മത്സരഫലങ്ങൾ ഇങ്ങനെ:
പെനൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീൽ വിജയികളായപ്പോൾ, ഫുട്സാൽ, ഫാഷൻ ഷോ, ഫാൻസോൺ എന്നിവയിൽ ടീം അർജന്റീന ഒന്നാമതെത്തി.
ഇതിനുശേഷം അർജന്റീന ആരാധകരുടെ നേതൃത്വത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ചടങ്ങിൽ കോളേജ് ബർസാർ ഡോ.
തോമസ് കുരുവിള, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. മഞ്ജുഷ വി.പണിക്കർ, ഡോ.ജോൺ കെ.ബാബു എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

