സിബിഎസ്ഇ 2025-26 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന പരാതികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് കത്തയച്ചു.
പരീക്ഷാഫല പ്രഖ്യാപനത്തിന് ശേഷവും തുടർന്ന് നടന്ന പുനർമൂല്യനിർണ്ണയ നടപടികളിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഈ ഇടപെടൽ. 2026 മേയ് 13-ന് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ, വലിയൊരു വിഭാഗം വിദ്യാർത്ഥികൾ തങ്ങളുടെ മാർക്കിലെ അസ്വാഭാവികമായ കുറവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
ഇതിന് പരിഹാരമായി ഏർപ്പെടുത്തിയ പുനർമൂല്യനിർണ്ണയ പ്രക്രിയയിലും സാങ്കേതികവും ഭരണപരവുമായ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകളും ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

