ഇന്ത്യയിൽ ഇതുവരെ എബോള വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് രോഗം കടന്നുവരാതിരിക്കാൻ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും സജ്ജീകരണങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി പ്രദേശങ്ങൾ തുടങ്ങി രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും കർശനമായ പരിശോധനകൾ നടപ്പിലാക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രോഗബാധയെക്കുറിച്ചുള്ള നിരീക്ഷണവും പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനും (ICMR) നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനും (NCDC) കേന്ദ്രം പ്രത്യേക നിർദേശം നൽകി. എബോള ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ, രാജ്യത്തെ സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

