സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്.എസ്.സി.എ.പി.) വഴിയാണ് വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.
ജൂൺ 3 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. എസ്എസ്എൽസി പരീക്ഷയോ തത്തുല്യമായ മറ്റ് പരീക്ഷകളോ വിജയിച്ചവർക്ക് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലെ മുഴുവൻ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും സീറ്റുകളുടെ എണ്ണം 30 ശതമാനമായി വർധിപ്പിച്ചു.
കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവും വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പിന്തുടർന്ന അതേ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തവണയും സീറ്റുകൾ വർധിപ്പിച്ചത്.
നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ ഈ വർഷവും തുടരുന്നതിനും സർക്കാർ അനുമതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

