ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് നൂതന സാങ്കേതികവിദ്യകളുമായി മോട്ടോറോളയുടെ പുതിയ ഉത്പന്നങ്ങള്‍ എത്തിയിരിക്കുന്നു. മോട്ടോ ജി37 പവര്‍, മോട്ടോ ജി37 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം മോട്ടോ ബഡ്സ് 2 എന്ന പുതിയ ഇയര്‍ബഡുകളും കമ്പനി ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിച്ചു.
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട്, മോട്ടോറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, തെരഞ്ഞെടുത്ത റീടെയ്ല്‍ ഔട്ട്ലെറ്റുകള് എന്നിവ വഴി ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്. വിലയും സവിശേഷതകളും
പുതുതായി പുറത്തിറങ്ങിയ മോട്ടോ ജി37 പവര്‍ സ്മാര്‍ട്ട്ഫോണിന് 15,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മോട്ടോ ജി37 സ്മാര്‍ട്ട്ഫോണ്‍ 13,999 രൂപ മുതലുള്ള വിലയിലാണ് വിപണിയിലെത്തിയിരിക്കുന്നത്. മോട്ടോ ബഡ്സ് 2 ഇയര്‍ബഡുകള്‍ സ്വന്തമാക്കാന്‍ 2,799 രൂപ മുടക്കണം.
മോട്ടോ ജി37 പവര്‍: കരുത്താര്‍ന്ന ബാറ്ററി
ബാറ്ററി മികവും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഉപയോഗവും ലക്ഷ്യമിട്ടാണ് മോട്ടോ ജി37 പവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 7,000 എംഎഎച്ച് എന്ന വലിയ ബാറ്ററി ശേഷിയുള്ള ഈ ഫോണിന് തുടര്‍ച്ചയായി മൂന്ന് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഇതിലുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 6400 ചിപ്സെറ്റില്‍ (6എന്‍എം സാങ്കേതികവിദ്യ) പ്രവര്‍ത്തിക്കുന്ന ഫോണ്‍ 5ജി കണക്റ്റിവിറ്റിയും മികച്ച മള്‍ട്ടിടാസ്കിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നു.
8 ജിബി റാം, വെര്‍ച്വല്‍ റാം പിന്തുണ, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍. ഡിസ്പ്ലേയും എഐ സംവിധാനങ്ങളും
6.7-ഇഞ്ച് പഞ്ച്-ഹോള്‍ ഡിസ്പ്ലേയാണ് ഫോണിന്റേത്.
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1050 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഇതിലുണ്ട്. ഗൂഗിള്‍ ജെമിനൈ, സര്‍ക്കിള്‍ ടു സെര്‍ച്ച് എന്നിവയ്ക്കൊപ്പം 50എംപി എഐ ക്യാമറ, മാജിക് ഇറേസര്‍, അണ്‍ബ്ലര്‍, റീഇമേജിന്‍ തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.
സുരക്ഷയ്ക്കായി ഗോറില്ല ഗ്ലാസ് 7ഐ, മിലിറ്ററി-ഗ്രേഡ് ഡ്യൂറബിളിറ്റി, ഐപി64 റേറ്റിംഗ് എന്നിവയും ഫോണിലുണ്ട്. മോട്ടോ ബഡ്സ് 2
ഡുവല്‍-ഡ്രൈവര്‍ ഓഡിയോ സാങ്കേതികവിദ്യയിലാണ് മോട്ടോ ബഡ്സ് 2 തയ്യാറാക്കിയിരിക്കുന്നത്.
ആക്ടീവ് നോയിസ് ക്യാനസലേറന്, ഹൈ-റെസ് ഓഡിയോ പിന്തുണ എന്നിവയുള്ള ഇതിന് 53 മണിക്കൂര്‍ വരെ പ്ലേബാക്ക് ലഭിക്കും. ബ്ലൂടൂത്ത് 6.0, ഗെയിമിംഗ് മോഡ്, ഡുവല്‍-ഡിവൈസ് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും ഈ ഇയര്ബഡുകളിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

