മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക നടപടിയുമായി കോടതി. കേസിന്റെ വിചാരണാ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ആണ് കേസിൽ കർശന നിലപാട് സ്വീകരിച്ചത്.
കേസ് നടപടികൾ
ഈ മാസം 18-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. സംഭവത്തിൽ പരുക്കേറ്റ ഷുഹൈബിന്റെ സുഹൃത്തുക്കളായ രണ്ട് പ്രധാന സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും, അവർ പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനുശേഷം ക്രോസ് വിസ്താരത്തിന് പ്രതിഭാഗം അഭിഭാഷകർ തയാറായില്ല. പ്രതികളുടെ അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, എൻ.ആർ.
ഷാനവാസ് എന്നിവർ ക്രോസ് വിസ്താരം നടത്തുന്നില്ലെന്ന് കോടതിയെ അറിയിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകൻ പി.വി.
ഹരി ഹാജരായില്ലെങ്കിലും ക്രോസ് വിസ്താരത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു. കേസ് നിലവിലെ കോടതിയിൽനിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം ഒഴിവാക്കിയതെന്ന സൂചനകളുണ്ട്.
അഭിഭാഷകരുടെ ഈ തീരുമാനം പ്രതികളുടേത് കൂടി തന്നെയാണോയെന്ന് കോടതി ചോദിച്ചപ്പോൾ ‘അതേ’ എന്ന് പ്രതികൾ മറുപടി നൽകി. കേസ് അനന്തമായി നീട്ടാനുള്ള നീക്കങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചതോടെയാണ് ജാമ്യം റദ്ദാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്.
സ്പെഷൽ പ്രോസിക്യൂട്ടർ കെ. പത്മനാഭൻ കേസിൽ ഹാജരായി.
കേസിന്റെ പശ്ചാത്തലം
എട്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിചാരണ ആരംഭിച്ചത്. 2018 ഫെബ്രുവരി 18-ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ‘ഉറി’ എന്ന തട്ടുകടയിൽ വച്ചാണ് ഷുഹൈബ് ക്രൂരമായി വെട്ടിക്കൊല്ലപ്പെട്ടത്.
തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും അക്രമത്തിൽ പരുക്കേറ്റിരുന്നു. പ്രതിപ്പട്ടിക
ആകാശ് തില്ലങ്കേരി (31), റജിൽ രാജ് (32), എ.
ജിതിൻ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ.
അസ്കർ (34), കെ. ബൈജു (44), പി.പി.
അൻവർ സാദത്ത് (31), കെ. അഖിൽ (31), കെ.
സഞ്ജയ് (29), കെ. രജത് (30), കെ.വി.
സംഗീത് (30), പി.കെ. അഭിനാഷ് (27), സി.
നിജിൽ (35), കെ.പി. പ്രശാന്ത് (56), എ.പി.
സിനീഷ് (37), എ.കെ. സുബീൻ (33), വി.
പ്രജിത്ത് (34) എന്നിവരാണ് കേസിലെ 17 പ്രതികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

