കൊച്ചി: വരാപ്പുഴ പുത്തൻപള്ളി ഭാഗത്ത് 14.05 ഗ്രാം രാസലഹരിയുമായി യുവാക്കൾ പൊലീസ് പിടിയിയിലായി. കോട്ടുവള്ളി കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് (26 ) എന്നിവരേയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവർ ബംഗലൂരുവിൽ നിന്ന് മയക്കു മരുന്ന് വാങ്ങി വരാപ്പുഴ കൂനമ്മാവ്.
ആലങ്ങാട്, എന്നിവിടങ്ങളിലും, സമീപ പ്രദേശങ്ങളിലും വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ പുത്തൻപള്ളി ഭാഗത്ത് വച്ച് തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മുനമ്പം ഡിവൈഎസ്പിഎസ് ജയകൃഷ്ണൻ്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്ഐ മനോജ് കുമാർ, എഎസ്ഐ ടിഎ രജീഷ്, എസ് സി പി ഒ കെഎസ് രാഹുൽ സിപിഒമാരായ ഇഎം ജിതീഷ് , ജോബി ജോസഫ്, ശ്രീഷ്മ, പി വി വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

