ആലപ്പുഴ: ഡാണാപ്പടിയിലെ ലോഡ്ജിൽ മുറിയെടുത്ത് എം ഡി എം എ വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതിൽ നിതിൻ (28) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
രണ്ട് വർഷമായി ഇതര സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ സിം കാർഡ്, ഫോൺ എന്നിവ മാറിമാറി ഉപയോഗിക്കുകയായിരുന്നു.
ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക ഇടയ്ക്കിടെ നാട്ടിൽ വന്നു പോയിരുന്ന ഇയാളെ കനകക്കുന്ന് ഭാഗത്ത് വച്ചാണ് പിടികൂടിയത്. പ്രതിയും സഹോദരനും ഒരേ രൂപസാദൃശ്യമായതിനാൽ തിരിച്ചറിയുക പ്രയാസമാണ്.
ഇത് മുതലെടുത്ത് പ്രതി സഹോദരന്റെ വേഷത്തിലും വന്നുപോയിരുന്നു. പിടികൂടിയപ്പോഴും ഇയാൾ സഹോദരനാണെന്ന രീതിയിൽ അഭിനയിച്ചതായി പൊലീസ് പറഞ്ഞു.
ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ വലിയ മയക്കുമരുന്ന് മാഫിയയാണ് പിടിയിലായത്.
കേസിൽ 20 പ്രതികളാണ് ആകെയുള്ളത്. 16 പ്രതികൾ ഇതുവരെ പിടിയിലായിട്ടുണ്ട്.
ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

