തിരുവനന്തപുരം: ആഡംബര കാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. ഹൃത്വിക്ക് (28) ആണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ആഡംബര കാർ വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് അച്ഛനെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ അച്ഛൻ വിനായനന്ദനെതിരെ വഞ്ചിയൂർ പോലീസ് കൊലക്കുറ്റം ചുമത്തും.
കഴിഞ്ഞ മാസം ഒമ്പതാം തീയതി നടന്ന സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്ക് ചികിത്സയിൽ തുടരുകയായിരുന്നു. സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് 15 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് വിനായനന്ദൻ മകന് വാങ്ങി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ആഡംബര കാർ വേണമെന്ന ആവശ്യം ഹൃത്വിക്ക് ഉന്നയിച്ചത്. എന്നാൽ നിലവിൽ അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് അച്ഛൻ അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
വാക്കുതർക്കത്തിനിടെ മകൻ ആക്രമിച്ചപ്പോൾ, പിതാവ് കമ്പിപ്പാര ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിനായനന്ദനെ വഞ്ചിയൂർ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

