.news-body p a {width: auto;float: none;} തിരുവനന്തപുരം: കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണ പറഞ്ഞു. ഇന്ന് തിരുവല്ല മുത്തൂരിലാണ് സംഭവം നടന്നത്.
ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയിരുന്ന കയർ സെയ്ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യാതൊരു സുരക്ഷാ മുൻകരുതലുകളോ മുന്നറിയിപ്പ് ബോർഡോ ഇവർ വച്ചിരുന്നില്ലെന്നും സിഐ പറഞ്ഞു.
മുത്തൂർ സർക്കാർ സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ വീണ സെയ്ദിന് ഗുരുതരമായി പരിക്കേറ്റു.
ഭാര്യയും മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

