രാജസ്ഥാനിലെ ദൗസ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ഗർഭിണിയായ പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്.
സംഭവത്തിൽ പെൺകുട്ടി പ്രസവിച്ച നവജാതശിശു മരണപ്പെടുകയുണ്ടായി. യുവാക്കളുടെ അടങ്ങിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം, ഡൽഹി–മുംബൈ എക്സ്പ്രസ് വേയ്ക്കു സമീപമുള്ള വിജനമായ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. പ്രസവത്തിനുശേഷം കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും സുഖം പ്രാപിച്ചുവരികയും ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

