രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ വീണ്ടും വായ്പയെടുക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊതുവിപണിയിൽ നിന്ന് കടപ്പത്രങ്ങൾ വഴി 1800 കോടി രൂപ സമാഹരിക്കാനാണ് തീരുമാനം.
കഴിഞ്ഞയാഴ്ച 2200 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ വരുന്ന 29-ാം തീയതി വീണ്ടും വായ്പയെടുക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറി മൂന്ന് മാസമായപ്പോൾ 11400 കോടി രൂപ വായ്പ എടുത്തിരുന്നു. അതിന് ശേഷവും പതിനായിരം കോടി രൂപയുടെ വായ്പ വീണ്ടും എടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

