ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വിവിധ ഇനങ്ങളിൽ മെഡൽ നേട്ടം. വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ സീമ വെങ്കല മെഡൽ സ്വന്തമാക്കി.
വുഷു മത്സരത്തിൽ റോഷിബിന ദേവിയിലൂടെ ഇന്ത്യ വെള്ളി മെഡലും കരസ്ഥമാക്കി. ഷൂട്ടിങ് വിഭാഗത്തിൽ അനന്ത് ജീത് സിങ് – പാരിനാസ് ജോഡിയും, റോവിങ് മത്സരത്തിൽ സത്നാം സിങ് – സൽമാൻ ഖാൻ സഖ്യവും വെങ്കല മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തി.
ഇതിനുപുറമെ, 4*400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഈ റിലേ ടീമിൽ മലയാളി താരം ടി എസ് മനു ഉൾപ്പെടെയുള്ളവർ അണിനിരന്നു.
പുരുഷന്മാരുടെ 100 മീറ്റർ ഇനത്തിൽ ഗുരീന്ദർവീർ സിങ്, അനിമേഷ് കുജൂർ എന്നിവർ സെമിഫൈനലിൽ പ്രവേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

