കൊല്ലത്ത് വീട് പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫിസർ വിജിലൻസിന്റെ പിടിയിലായി. പുത്തൂർ വില്ലേജ് ഓഫിസർ ആയ കരീപ്ര സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
വെണ്ടാർ സ്വദേശിയായ ഷാബുവിന്റെ പക്കൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീട് പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷാബു വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഈ ആവശ്യത്തിനായി നിരവധി തവണ ഓഫിസ് കയറിയിറങ്ങിയെങ്കിലും നടപടികൾ വൈകുകയായിരുന്നു. തുടർന്ന് 5000 രൂപ നൽകിയാൽ മാത്രമേ കാര്യം നടക്കുകയുള്ളൂവെന്ന് അഭിലാഷ് ആനന്ദ് ആവശ്യപ്പെട്ടതായി ഷാബു വ്യക്തമാക്കി.
തുടർന്ന് ഷാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. ഇന്ന് പുത്തൂർ മണ്ഡപം ജംക്ഷനു സമീപത്തുവച്ച് പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റുന്നതിനിടയിലാണ് അഭിലാഷ് ആനന്ദ് വിജിലൻസിന്റെ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

