പട്ന∙ ജാമുയി സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ വീണ്ടും പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം. ജാമുയിക്ക് 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം.
സമസ്തിപുരിലെ ജഗത്സിങ്പുർ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും മോട്ടർ സൈക്കിളെത്തിയ ഒരു കൂട്ടം പുരുഷന്മാർ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
പെൺകുട്ടിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതായും പൊലീസ് വ്യക്തമാക്കി. ചിത്രങ്ങളെടുക്കുന്നതിനായാണ് പെൺകുട്ടിയും സുഹൃത്തും വാഹനം നിർത്തി റോഡിൽ ഇറങ്ങിയത്.
ഈ സമയം പ്രദേശവാസികളായ യുവാക്കൾ ഇവരെ വളയുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. ഏതാനും ദിവസം മുൻപാണ് ബിഹാറിലെ തന്നെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു കൂട്ടം യുവാക്കൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം രാജ്യത്താകമാനം വൻ വിവാദമായിരുന്നു.
ഈ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം 5 പേർ അറസ്റ്റിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

