ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ, ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ നിർണായക വിധി പുറപ്പെടുവിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിയെ ചോദ്യം ചെയ്യുക മാത്രമാണ് ലക്ഷ്യമിടുന്നതെന്നും, ഇപ്പോൾ അറസ്റ്റിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യലിനായി തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ഇതിനിടയിൽ, പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത ഡോളർ സംബന്ധിച്ച തുടർനടപടികളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

