കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം നഗരസഭയുടെ 2023 വർഷത്തെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീവോ സോണി (20) വൈദ്യശാസ്ത്ര പഠനത്തിലേക്ക്.
പരിയാരം ഗവ. മെഡിക്കൽ കോളജിൽ കഴിഞ്ഞദിവസമാണ് സ്റ്റീവോ എംബിബിഎസ് കോഴ്സിനായി പ്രവേശനം നേടിയത്.
കോട്ടൂരിലെ വീടുകളിലേക്ക് സൈക്കിളിൽ പാലുമായെത്തുന്ന ചെറുപ്പക്കാരൻ എന്ന നിലയിലാണ് പ്രദേശവാസികൾക്ക് സ്റ്റീവോ പരിചിതൻ. സ്വന്തം വീട്ടിൽ മൂന്ന് പശുക്കളും മൂന്ന് കിടാരികളുമാണ് ഉള്ളത്.
വീടുകളിൽ നേരിട്ട് നൽകുന്നതിന് പുറമേ ക്ഷീരസംഘങ്ങളിലും ഇദ്ദേഹം പാൽ എത്തിച്ചുനൽകിയിരുന്നു. പയർ, പാവൽ, ചേന, ചേമ്പ് തുടങ്ങിയ വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്റ്റീവോയുടെ വീട്ടിൽ ആടുകളെയും കോഴികളെയും വളർത്തുന്നുണ്ട്.
കോട്ടൂർ ലിറ്റിൽഫ്ലവർ സ്കൂൾ, പൊടിക്കളം മേരിഗിരി ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഒരു വർഷം പാലായിൽ താമസിച്ചെങ്കിലും കൃഷിയെയും കന്നുകാലി വളർത്തലിനെയും സ്റ്റീവോ കൈവിട്ടിരുന്നില്ല.
പരിശീലന കാലഘട്ടത്തിലും ദിവസവും മാതാപിതാക്കളെ ഫോണിൽ വിളിച്ച് കൃഷിയുടെ കാര്യങ്ങൾ അന്വേഷിക്കുകയും കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കോട്ടൂർ നീരാക്കൽ എസ്റ്റേറ്റിന്റെ ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്.
സോണിയാണ് പിതാവ്. മാതാവ്: സിനി.
സഹോദരി: അൽഫോൻസ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

