ബേപ്പൂരിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും എംഎൽഎയുമായ കെ. പ്രവീൺകുമാർ രംഗത്ത്.
താൻ പി.വി അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി ചിഹ്നത്തിൽ ആയിരുന്നു സ്ഥാനാർത്ഥി മത്സരിച്ചിരുന്നതെങ്കിൽ വിജയം ഉറപ്പായിരുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്നും, എന്നാൽ പാർട്ടി ചിഹ്നത്തിൽ പി.വി അൻവർ മത്സരിച്ചാലും വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് പേരാമ്പ്രയില്‍ എംഎല്‍എമാര്‍ക്കായി ഒരുക്കിയ സ്വീകരണ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ യോഗത്തിൽ പങ്കുവെച്ചതെന്നും, പി.വി അൻവറുമായി തനിക്ക് അടുത്ത സൗഹൃദബന്ധമാണുള്ളതെന്നും കെ.
പ്രവീൺകുമാർ എംഎൽഎ പറഞ്ഞു. വിഷയത്തിൽ യാതൊരുവിധ തെറ്റിദ്ധാരണയുമില്ലെന്നും യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്നിടത്തോളം കാലം അൻവറുമായി പൂർണ്ണമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

