പൂനെയില്‍ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഗുരുതരമായ പ്രശ്നങ്ങളില്‍ ഇടപെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് അദ്ദേഹം ഔദ്യോഗികമായി കത്തയച്ചത്.
അവധിക്ക് ശേഷം ഹോസ്റ്റലില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭപരിശോധന നിര്‍ബന്ധമാക്കിയ നടപടി ഞെട്ടിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കി. 30 വയസ്സ് കഴിഞ്ഞവര്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം വിലക്കിക്കൊണ്ട് കൊണ്ടുവന്ന പുതിയ നിയമം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ഹോസ്റ്റലുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോസ്റ്റലുകളിലെ മോശം സാഹചര്യങ്ങള്‍ കാരണം കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ് മരിക്കുന്ന ദാരുണമായ സാഹചര്യമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രി നേരിട്ട് കണ്ട് സംസാരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അവരുടെ വ്യക്തിപരമായ അന്തസിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാണിച്ചു.
ഹോസ്റ്റലുകളില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലെന്നും, ഇവിടുത്തെ ശോചനീയമായ ചുറ്റുപാടുകള്‍ വിദ്യാര്‍ത്ഥികളില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

