ഉത്സവകാലങ്ങൾ കടന്നുവരുമ്പോൾ നമ്മുടെ ഓർമകളിലേക്ക് ആദ്യം കടന്നുവരുന്നത് അവിടത്തെ പ്രത്യേക രുചിഭേദങ്ങളാണ്. ഓണം ഉൾപ്പെടെയുള്ള പ്രധാന ആഘോഷവേളകളിൽ നാം കഴിക്കുന്നതും മറ്റുള്ളവർക്ക് വിളമ്പുന്നതുമെല്ലാം ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങളായിരിക്കും.
വിവിധയിനം ഉപ്പേരികളും പായസങ്ങളും നിരവധി വിഭവങ്ങൾ നിരന്ന സമൃദ്ധമായ സദ്യയുമാണ് ഈ സീസണിന്റെ പ്രധാന ആകർഷണം. ഒറ്റ ഓണം കൊണ്ട് ഡയറ്റും ആരോഗ്യവും തകർന്നുവെന്ന് പിന്നീട് പശ്ചാത്തപിക്കാതിരിക്കാൻ ചില കാര്യങ്ങൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നത് നന്ന്.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത് ഉച്ചയ്ക്ക് നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പോലും, അന്നേ ദിവസം സമീകൃതവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിൽ മാംസ്യത്തിന്റെ (Protein) അളവ് വർദ്ധിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഇത് മധുരത്തോടുള്ള അമിതമായ ആസക്തിയും അനാവശ്യ വിശപ്പും ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണം പൂർണ്ണമായി ഒഴിവാക്കരുത് ഒരു നേരം വയറുനിറയെ കഴിച്ചു എന്ന കാരണത്താൽ അടുത്ത നേരം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുന്നത് ശരിയായ രീതിയല്ല.
ഇത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. അളവ് കുറവാണെങ്കിലും എല്ലാ നേരവും പോഷകസമൃദ്ധമായ ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കുക.
ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ അടുത്ത സമയത്ത് കൂടുതൽ മധുരപലഹാരങ്ങളോടും ഹൈ-കലോറി ഭക്ഷണങ്ങളോടും ഉള്ള പ്രലോഭനം വർദ്ധിക്കാൻ സാധ്യതയുണ്ട്. ലഘുവ്യായാമങ്ങൾ ശീലമാക്കുക സദ്യ കഴിച്ചയുടൻ മുതിർന്നവർ പറയാറുള്ളതുപോലെ, കുറഞ്ഞത് 10 മിനിറ്റെങ്കിലും സാവധാനത്തിൽ നടക്കാൻ സമയം കണ്ടെത്തുക.
ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും. ശരീരത്തിൽ ജലാംശം നിലനിർത്തുക ആഘോഷങ്ങളുടെ തിരക്കുകൾക്കിടയിലും ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്.
എവിടേക്ക് യാത്ര ചെയ്യുമ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുന്നത് ശീലമാക്കുക. ഇത് ഇടവേളകളിലുണ്ടാകുന്ന അനാവശ്യമായ വിശപ്പ് ഒഴിവാക്കാൻ ഏറെ സഹായിക്കും.
ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുക ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. കലോറി കൂടിയ ഭക്ഷണങ്ങളോ മധുരമോ ആകട്ടെ, തിടുക്കപ്പെട്ട് കഴിക്കാതെ നന്നായി ചവച്ചരച്ച് സാവധാനത്തിൽ കഴിക്കുക.
ഇത് ശരീരത്തിലേക്ക് ചെല്ലുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മദ്യത്തിലെ കലോറിയെക്കുറിച്ച് ബോധവാന്മാരായിരിക്കുക മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിയുക.
പലപ്പോഴും ഭക്ഷണത്തിലെ കലോറി മാത്രം കണക്കാക്കുന്നവർ മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന കലോറിയെക്കുറിച്ച് ശ്രദ്ധിക്കാറില്ല. ആഘോഷങ്ങൾ എപ്പോഴും അതിരുകൾ ലംഘിക്കാത്തതാകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

