കന്നഡ ചലച്ചിത്ര ലോകത്ത് യഷ് എന്ന താരത്തിന്റെ കരിയർ ഗ്രാഫ് മാറ്റിയെഴുതിയ ചിത്രമായിരുന്നു കെജിഎഫ്. ഈ ചിത്രത്തിലൂടെ കൈവരിച്ച പാേൺ-ഇന്ത്യൻ സ്വീകാര്യത, 2022-ൽ പുറത്തിറങ്ങിയ കെജിഎഫ് 2 ന് വൻ ബോക്സ് ഓഫീസ് വിജയമായി മാറാൻ സഹായകരമായി.
സാധാരണയായി ഒരു താരം നിരവധി പ്രോജക്റ്റുകളുമായി സജീവമാകുന്ന രീതിക്ക് വിപരീതമായി, തന്റെ കരിയറിലെ ഒരു നിർണ്ണായക ചിത്രത്തിനായി മാത്രം നീണ്ട സമയം മാറ്റിവെക്കുകയാണ് താരം ചെയ്തത്.
മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രമാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ പ്രൊജക്റ്റ്. റിലീസ് തീയതി പലതവണ മാറ്റിവെച്ചെങ്കിലും, ചിത്രം ഒടുവിൽ തിരുവോണ ദിനത്തിൽ തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
കെജിഎഫ് 2 ന് ശേഷമെത്തുന്ന യഷ് ചിത്രം എന്ന നിലയിലുള്ള വലിയ ഹൈപ്പോടെയെത്തുന്ന സിനിമയ്ക്ക് മികച്ച പ്രീ-റിലീസ് ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ, ചിത്രത്തിന്റെ കർണാടകത്തിലെ ബോക്സ് ഓഫീസ് അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.
കർണാടകത്തിലെ പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ കർണാടക ടാക്കീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം കർണാടകത്തിൽ നിന്ന് ചിത്രം ഇതിനകം 17 കോടി രൂപയാണ് നേടിയിരിക്കുന്നത്.
കർണാടകത്തിൽ ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗുകളിൽ ഒന്നാണിത്. നിലവിൽ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചിത്രമുള്ളത്.
എന്നാൽ റിലീസിന് രണ്ട് ദിവസം കൂടി ബാക്കിനിൽക്കെ, ഈ ലിസ്റ്റിൽ ചിത്രം ഇനിയും മുന്നേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കർണാടകത്തിൽ നിന്ന് ഏറ്റവും വലിയ ഓപണിംഗ് നേടിയ ചിത്രമെന്ന റെക്കോർഡ് യഷിന്റെ തന്നെ കെജിഎഫ് 2 നാണ്.
ആദ്യ ദിനം കർണാടകത്തിൽ നിന്ന് മാത്രം 35 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിട്ടുള്ളതാണ്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. ആഗോളതലത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച സാങ്കേതിക വിദഗ്ധരുടെ നിരയാണ് സിനിമയുടെ പിന്നണിയിലുള്ളത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്) എന്നിവരാണ് പ്രമുഖ സാങ്കേതിക പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

