കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ തമിഴ്നാട് പഴനി സ്വദേശി അറസ്റ്റിലായി. പന്നിയങ്കര പോലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ശേഖര്‍ (39) ആണ് പിടിയിലായത്.
കഴിഞ്ഞ 21-ാം തിയ്യതി രാത്രിയിലാണ് കോഴിക്കോട് വട്ടക്കിണര്‍ മീഞ്ചന്ത സ്കൂളിന് പിറകിലുള്ള തച്ചമ്പലത്ത് നാഗഭഗവതി കാവില്‍ പ്രതി എത്തിയത്. ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കടന്ന ഇയാള്‍, രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ഏകദേശം 4500 രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്ര ഊരാളന്റെ പരാതിയിലാണ് പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്നടടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച മുതലുകള്‍ സഹിതം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
പന്നിയങ്കര പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ഷിജു. കെ, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

