സംസ്ഥാനത്ത് ഓണക്കാലത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ വിപണി ഇടപെടലുകൾക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. സപ്ലൈകോ ഔട്ട്ലെറ്റുകൾ മുഖേനയുള്ള ഈ വർഷത്തെ ഓണം വിൽപ്പന 300 കോടി രൂപ പിന്നിട്ടു.
ഇന്ന് വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ 304.65 കോടി രൂപയുടെ മൊത്തം വിറ്റുവരവാണ് വിപണിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സപ്ലൈകോ ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കണക്കുകൾ പ്രകാരം സബ്സിഡി വിഭാഗത്തിൽ 109.31 കോടി രൂപയുടെയും നോൺ സബ്സിഡി വിഭാഗത്തിൽ 195.34 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളാണ് വിപണിയിൽ ഉറപ്പാക്കിയിരിക്കുന്നത്.
അരി, നിത്യോപയോഗ സാധനങ്ങൾ, വെളിച്ചെണ്ണ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമായത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കാണ് വലിയ ആശ്വാസമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

