ഗെബേര്ഹയിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ക്യാപ്റ്റൻ തെംബ ബാവുമ. സ്കോട്ട് ബോളണ്ടിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബൗളിംഗ് നിരയുടെ മുന്നിൽ 40 റൺസിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നുപോയ ദക്ഷിണാഫ്രിക്കയെ ബാവുമയുടെ ഒറ്റയാൾ പോരാട്ടമാണ് കരകയറ്റിയത്.
റയാൻ റിക്കെൽട്ടനുമൊത്ത് 52 റൺസിന്റെയും, മാർക്കോ ജാൻസനുമൊത്ത് 132 റൺസിന്റെയും നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ച്വറിയും താരം ഇതിലൂടെ സ്വന്തമാക്കി.
ഈ പ്രകടനത്തോടെ നിരവധി റെക്കോർഡുകളും ഈ ദക്ഷിണാഫ്രിക്കൻ നായകന്റെ പേരിലായിമാറി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇനി തെംബ ബാവുമയ്ക്ക് സ്വന്തം (36 വയസും 154 ദിവസവും).
2023-ൽ നാഗ്പൂരിൽ വെച്ച് 35 വയസും 285 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ റെക്കോർഡാണ് ബാവുമ മറികടന്നത്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റന്മാർ:
– തെംബ ബാവുമ (ദക്ഷിണാഫർക്ക): 179 റൺസ്, പ്രായം: 36 വയസ്സ് 154 ദിവസം
– രോഹിത് ശർമ്മ (ഇന്ത്യ): 120 റൺസ്, പ്രായം: 35 വയസ്സ് 285 ദിവസം
– അജിങ്ക്യ രഹാനെ (ഇന്ത്യ): 112 റൺസ്, പ്രായം: 32 വയസ്സ് 203 ദിവസം
– ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്): 155 റൺസ്, പ്രായം: 32 വയസ്സ് 24 ദിവസം
– ക്രെയ്ഗ് ബ്രാത്വൈറ്റ് (വെസ്റ്റ് ഇൻഡീസ്): 110 റൺസ്, പ്രായം: 29 വയസ്സ് 364 ദിവസം
– ബാബർ അസം (പാകിസ്ഥാൻ): 196 റൺസ്, പ്രായം: 27 വയസ്സ് 148 ദിവസം
മൊത്തത്തിൽ, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായംകൂടിയ ക്യാപ്റ്റനും കൂടിയാണ് ബാവുമ.
2024-ൽ ധർമ്മശാലയിൽ ഇംഗ്ലണ്ടിനെതിരെ 36 വയസും 312 ദിവസവും പ്രായമുള്ളപ്പോൾ 103 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഈ പട്ടികയിൽ ഒന്നാമത്. കൂടാതെ, ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എന്ന അപൂർവ്വ നേട്ടവും ബാവുമ സ്വന്തമാക്കി.
ഗ്രെയിം സ്മിത്ത്, ജാക്സ് കാലിസ്, ഫാഫ് ഡു പ്ലെസി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് മുൻ ദക്ഷിണാഫ്രിക്കൻ നായകന്മാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

