സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാരാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു വ്യക്തമാക്കി. കേരളത്തിന് ഏറെ ഗുണകരമായിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയത് മുൻ എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ യുഡിഎഫ് സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. സിപിഐഎം ഇക്കാര്യത്തിൽ സമരം ചെയ്യേണ്ടത് മുൻ സർക്കാരിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടിച്ചെന്ന പരാതിയിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ലഭിച്ച പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും.
പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് അതീവ ഗൗരവമുള്ളതാണെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

