കേന്ദ്രമന്ത്രിസഭയിൽ നിന്ന് രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു ഔദ്യോഗികമായി സ്വീകരിച്ചു.
പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ബിട്ടുവിന്റെ രാജ്യസഭയിലെ കാലാവധി ജൂൺ മാസം അവസാനിച്ചതിന് പിന്നാലെയാണ് ഈ നിർണായക നടപടി. ഇത്തവണ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ പഞ്ചാബിൽ നിന്നുള്ള ബിട്ടുവിന് പാർട്ടി സീറ്റ് നൽകിയിരുന്നില്ല.
രവനീത് സിങ് ബിട്ടുവിനും ജോർജ് കുര്യനും ആണ് വീണ്ടും രാജ്യസഭാ സീറ്റ് നൽകാതിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ (2)-ാം ഖണ്ഡിക പ്രകാരം, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള രവ്നീത് സിങ്ങിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചത്.
2024-ലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാകുന്നതാണ് ഈ രാജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

