സമൂഹത്തിൽ മുതിർന്ന പൗരന്മാർ ഒറ്റയ്ക്ക് കഴിയുന്ന പ്രവണത ഏറിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നാട്ടകം സുരേഷ് എംഎൽഎ വ്യക്തമാക്കി. അസോസിയേഷനുകൾക്ക് ജനക്ഷേമകരമായ നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിനഗർ ഹൗസിങ് സ്കീം അസോസിയേഷൻ ഓഫ് റസിഡൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ ആദരവും ജനപ്രതിനിധികളെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മൊമെന്റോകൾ സമ്മാനിക്കുകയും, ജനപ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജീം അലക്സ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സൂര്യ ആകാശ്, മുനിസിപ്പൽ കൗൺസിലർ അനു ലൂക്കോസ്, ഗ്രാമ പഞ്ചായത്ത് അംഗം ആനി കെ.
സെബാസ്റ്റ്യൻ, കേരള സ്റ്റേറ്റ് ഓൾഡ് ഏജ് ഹോം ബോർഡ് മെമ്പർ മിനി എം. മാത്യു, ടോമി പാലമറ്റം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ അസോസിയേഷൻ ഭാരവാഹികളായ ബേബിച്ചൻ തടത്തേൽ, എസ്.അനിൽകുമാർ, അഗസ്റ്റിൻ ചാലിൽ, റോബിൻ പേണ്ടാനത്ത്, എം.വൈ.കുഞ്ഞുമോൻ, ഡോ. കെ.ജെ.നിസി, സി.എം.വത്സലകുമാരി, ബി.ശാന്ത കുമാരി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

