രാജ്യത്ത് വലിയ തോതിൽ ചർച്ചയായ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ശക്തമായ നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പേപ്പർ മാഫിയകളുടെ വേരറുക്കുമെന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരുമെന്ന് യോഗം വിലയിരുത്തി. പുതിയ നിയമപ്രകാരം കുറ്റക്കാർക്ക് 10 വർഷം തടവും പത്തുകോടി രൂപ പിഴയും ശിക്ഷയായി ചുമത്തുന്നതാണ്.
ഇതിനായുള്ള പുതിയ നിയമത്തിന്റെ കരടിൽ കടുത്ത നടപടികളാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
കേസുകൾ വെറും മൂന്ന് മാസം കൊണ്ട് തീർപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. ഇത്തരം കേസുകൾ അതിവേഗം തീർപ്പാക്കുന്നതിനായി കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ സേവനം ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

