പാമ്പാടിയിൽ ബസിന് അടിയിലേക്കു സ്കൂട്ടർ മറിഞ്ഞ് ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികൾ ദാരുണമായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അപകടത്തിന് കാരണമായ രീതിയിൽ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചുനിന്നവരെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു വ്യക്തമാക്കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്. ഇതിനിടയിൽ, സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസ് കടവുംഭാഗം – അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി.തോമസ് (കൊച്ചുമോൻ) – മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്ലി ആൻ തോമസ് (മാളു–25) എന്നിവരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്.
ദേശീയപാത 183ൽ കോത്തല 13–ാം മൈലിൽ ബുധൻ രാവിലെ 8.45നായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കാനത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കൃപയും ആഷ്ലിയും.
യാത്രയ്ക്കിടെ ഇവരുടെ മുന്നിൽ സഞ്ചരിച്ചിരുന്ന കാർ, റോഡിൽ നിന്നിരുന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം പിന്നിൽ എത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് ബ്രേക്കിട്ടെങ്കിലും റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
തങ്കമണി– കോട്ടയം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സിഎംഎസ് ബസിന് അടിയിലേക്കാണ് ഇരുവരും തെറിച്ചുവീണത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് അപകടമുണ്ടായത്.
നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ ഉപരിപഠനം നടത്തിവരികയായിരുന്ന കൃപ കഴിഞ്ഞ 19ആം തീയതിയാണ് നാട്ടിലെത്തിയത്.
ഐസിസിഎ കോഴ്സ് കഴിഞ്ഞ ദിവസമാണ് ആഷ്ലി വിജയകരമായി പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

