എറണാകുളം പനമ്പിള്ളി നഗറില്‍ റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിജെപി ഐക്യദാര്‍ഢ്യ സദസുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. വേടന്റെ മാനേജര്‍ ഉള്‍പ്പെടെ 99 പേരെ പ്രതിചേര്‍ത്താണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ‘പാട്ടും പ്രതിഷേധവും’ എന്ന പേരില്‍ ഈ പരിപാടി അരങ്ങേറിയത്. യാതൊരുവിധ അനുമതിയും നേടാതെയാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയ, സാംസ്കാരിക, സ്പോര്‍ട്ട്സ് മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ വേടന്റെ നേതൃത്വത്തിലുള്ള ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുന്‍കാലങ്ങളില്‍ സിഎഎ പ്രതിഷേധം, ശബരിമല പ്രതിഷേധം തുടങ്ങിയവ അരങ്ങേറിയപ്പോള്‍ അന്ന് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തതിനെതിരെ രംഗത്തുവന്ന അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരണമേറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കേസെടുത്തിരിക്കുന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
കേന്ദ്രതലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മിന്നല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പൊലീസ് നടപടികളില്‍ ഉള്‍പ്പെടെ ശക്തമായി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പ്രതിഷേധത്തിന്റെ പേരില്‍ റാപ്പര്‍ വേടന്റെ സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

