പെട്രോളിൽ എഥനോൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പങ്കുവെച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രീമിയം ഗ്രേഡ് പെട്രോൾ വിതരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടാതെ, എഥനോൾ രഹിത പെട്രോളും 10 ശതമാനം എഥനോൾ അടങ്ങിയ പെട്രോളും (ഇ0, ഇ10) വിതരണം ചെയ്യുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു.
പ്രീമിയം പെട്രോൾ ഉൽപന്നങ്ങളിൽ എഥനോൾ അടങ്ങിയിട്ടില്ല. ആകെ പെട്രോൾ വിൽപനയുടെ 0.5% മാത്രമാണ് ഈ വിഭാഗത്തിൽ വരുന്നത്.
20% എഥനോൾ (ഇ20) അടങ്ങിയ പെട്രോളിന് ലീറ്ററിന് 102 രൂപ വില വരുമ്പോൾ, പ്രീമിയം പെട്രോളിന്റെ വില ലീറ്ററിന് 160 രൂപയാണ്. ഭാവിയിൽ പെട്രോളിലെ എഥനോളിന്റെ അളവ് 20 ശതമാനത്തിൽ കൂടുതലാക്കുന്നതുമായി ബന്ധപ്പെട്ട
ഏത് തീരുമാനവും സമഗ്രമായ ശാസ്ത്ര-സാങ്കേതിക പഠനങ്ങളും ചർച്ചകളും പൂർത്തിയാക്കിയ ശേഷം മാത്രമെ കൈക്കൊള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

