സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ “വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട
നയമെന്ന്” മുഖപ്രസംഗത്തിലൂടെ പത്രം വിശേഷിപ്പിച്ചു. ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രഖ്യാപനത്തെ കേവലം ഒരു നികുതി പരിഷ്കരണം എന്ന നിലയിൽ കാണാനാവില്ലെന്നും, ഇത് സർക്കാരിന്റെ തെറ്റായ നയസമീപനമാണെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു.
ലഹരിക്കെതിരെയുള്ള ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമായി നടക്കുന്ന സാഹചര്യത്തിൽ, ഇത്തരമൊരു തീരുമാനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ ഈ നടപടി ലഹരിവിരുദ്ധ പോരാട്ടത്തിന് തിരിച്ചടിയാകുമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാൻ കാരണമാകുന്ന ഇത്തരം നയങ്ങളുമായി വി.ഡി സതീശൻ സർക്കാർ മുന്നോട്ടുപോകുന്നത് അത്യന്തം നിർഭാഗ്യകരമാണെന്നും, ഇത് സമൂഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പത്രം വിമർശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

